Posts

Fireman Driver post and Heavy Licence

I have Heavy Licence with badge but for applying Fireman Driver PSC is asking HDV and HPV badge but ibn my licence it is written HPMV and HGMV. i have included it in my profile but it showing I'm ineligible for that post and shows HGV badge and HPV badge not included.
What can I do?And: Contact Nearest Public Service Commission office as soon as possible.

Rank List-ൻറെ കാലാവധി

Image
PSC Rank Listൻറെ കാലാവധി എങ്ങനെയാണ് കണക്കാക്കുന്നത്? 

ഒരു തസ്തികയുടെ Rank List നിലവിൽ വരുന്ന തിയതി മുതൽ ഒരു വർഷമാണ് ഏറ്റവും കുറഞ്ഞ കാലാവധി. ഒരു വർഷത്തിന് ശേഷം ഇതേ തസ്തികയ്ക്ക് ഒരു പുതിയ Rank List പ്രസിദ്ധീകരിക്കുകയാണെങ്കിൽ പഴയ List റദ്ദാകും. Rank List കളുടെ പരമാവധി കാലാവധി മൂന്ന് വർഷമാണ്.

സാധാരണയായി ഒരു വർഷം കഴിയുമ്പോൾ പുതിയ Rank List-കൾ പ്രസിദ്ധീകരിക്കുന്ന പതിവ് Kerala PSC യ്ക്ക് ഇല്ല. അതുകൊണ്ടു തന്നെ പരമാവധി കാലാവധിയായ മൂന്ന് വർഷം വരെ കാലാവധി Rank List കൾക്ക് ലഭിക്കാറുണ്ട്.

ചില സന്ദർഭങ്ങളിൽ Rank Listകളുടെ കാലാവധി നാലര വർഷം വരെ നീണ്ടുപോകാറുണ്ട്. നിയമന നിരോധനം പോലെയുള്ള സാഹചര്യങ്ങളിൽ സർക്കാർ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്യുന്നത്.

Polytechnic അധ്യാപകർക്കും Weightage Mark

Image
Higher Secondary, Vocational Higher Secondary അധ്യാപക തിരഞ്ഞെടുപ്പിന് Non Qualifying യോഗ്യതകളായ PHD, Mphil, Post Doctoral തുടങ്ങിയവയ്ക്ക് Weightage Mark നൽകുന്നുണ്ടല്ലോ? ഈ Weightage Mark Polytechnic അധ്യാപകർക്കും ബാധകമാക്കിയിട്ടുണ്ടോ?

മെഡിക്കൽ വിദ്യാഭ്യാസം ഒഴികെയുള്ള കോളേജ് അധ്യാപകരുടെയും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപകരുടെയും തിരഞ്ഞെടുപ്പിന് നോൺ ക്വാളിഫയിങ് യോഗ്യതകളായ PHD, Mphil, Post Doctoral തുടങ്ങിയ ഡിഗ്രികൾക്ക് 10 മാർക്ക് വരെ PSC Weightage നൽകുന്നുണ്ട്. എന്നാൽ പോളിടെക്നിക് അധ്യാപക തിരഞ്ഞെടുപ്പിന് മുകളിൽ വ്യക്തമാക്കിയ വ്യവസ്ഥ ബാധകമാക്കിയിരുന്നില്ല. 2006-ലെ ശമ്പള പരിഷ്കരണത്തോടെ പോളിടെക്‌നിക് സ്ഥാപനങ്ങൾ പോളിടെക്‌നിക് കോളേജ് എന്നാണ് അറിയപ്പെടുന്നത്. അവിടെയുള്ള അധ്യാപകർക്ക് PHD, Mphil തുടങ്ങിയ അധിക യോഗ്യതകൾക്ക് അനുസരിച്ചു ഇൻക്രിമെൻറ് അനുവദിക്കുന്നുണ്ട്‌. ഈ സാഹചര്യത്തിൽ പോളിടെക്‌നിക് കോളേജ് അധ്യാപക നിയമനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതിയ്ക്ക് മുൻപായി നേടിയ നോൺ ക്വാളിഫയിങ് യോഗ്യതകൾക്ക് 10 മാർക്ക് വരെ Weightage നൽകാൻ PSC തീരുമാനിച്ചിട്ടുണ്ട്.

Short List-ൽ വന്നാൽ Rank List-ൽ ?

Image
PSC യുടെ Short List എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? Short List-ൽ  ഉൾപെടുന്നവർ എല്ലാം Rank List-ൽ പെടുമോ?

Interview നടത്തിയതിന് ശേഷം Rank List തയാറാക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിക്കുന്ന ലിസ്റ്റാണ് Short List. റാങ്ക് ക്രമത്തിലല്ല ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുക. പരീക്ഷയിൽ അനുവദിച്ച രജിസ്റ്റർ നമ്പറിൻറെ അടിസ്ഥാനത്തിലാണ്. Short List-ൽ ഉൾപ്പെട്ട എല്ലാവരും Rank List-ൽ ഉൾപ്പെടണമെന്നില്ല.

Short List-ൽ വന്നവരെല്ലാം Interview-വിലും പങ്കെടുപ്പിക്കണമെന്നില്ല. വിജ്ഞാപനപ്രകാരമുള്ള യോഗ്യതയുള്ളവരെ മാത്രമേ Interview-വിൽ പങ്കെടുപ്പിക്കുകയുള്ളു. Interview-വിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഇതിലേയ്ക്ക് നിശ്ചയിച്ചിരിക്കുന്ന മാർക്കിൻറെ 20 ശതമാനം നേടിയാൽ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തൂ...

റാങ്ക് ലിസ്റ്റിലെ മുൻഗണനാക്രമം ??

Image
ഒരേ മാർക്കും ഒരേ ജനനത്തിയതിയും ഉള്ള ഉദ്യോഗാർത്ഥികളെ എങ്ങനെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്?

തുല്യ മാർക്ക് ലഭിക്കുന്ന ഉദ്യോഗാർത്ഥികളെ ഉയർന്ന പ്രായത്തിൻറെ അടിസ്ഥാനത്തിൽ ആണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതും റാങ്ക് ക്രമം നിശ്ചയിക്കുന്നതും. മാർക്കും ജനനത്തിയതിയും തുല്യമാണെങ്കിൽ പേരിൻറെ അക്ഷരമാല ക്രമത്തിൽ റാങ്ക് നിശ്ചയിക്കും. പേരും ഒരു പോലെയാണെങ്കിൽ ഇനിഷ്യൽ പരിഗണിക്കും. ഇനിഷ്യലിൻറെ വിപുലീകരണം കൂടി കണക്കാക്കും.

വിമുക്ത ഭടന്മാരും ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരും അഭിലക്ഷണീയമായ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ ഒരേ മാർക്ക് ലഭിച്ചവരായി വരുമ്പോൾ അഭിലക്ഷണീയ യോഗ്യത, വിമുക്തഭടൻ, ഭിന്നശേഷിയുള്ളവർ എന്ന ക്രമത്തിലാണ് പരിഗണിക്കുക.

ഭിന്നശേഷിയുള്ളവരിൽ അന്ധർ, ബധിരർ, മൂകർ, മറ്റ് വൈകല്യം ഉള്ളവർ എന്ന ക്രമത്തിൽ പരിഗണിക്കും.

Online Discussion

You Can Discus Any Matter that is related to Kerala Public Service Commission and Its Examinations..